റിയാദ്: സൗദിഅറേബ്യ 2060ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുമെന്ന് ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ദുബൈയിൽ നടക്കുന്ന സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഗ്രീൻ ഇനീഷ്യേറ്റിവെന്നും മന്ത്രി പറഞ്ഞു.
2060ഓടെ സീറോ ന്യൂട്രാലിറ്റിയിലെത്തുകയെന്ന രാജ്യത്തിന്റെ അഭിലാഷം പൂവണിയുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു. 2021ൽ തുടക്കം കുറിച്ച സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ലക്ഷ്യപൂർത്തീകരണത്തിനുള്ള മുഖ്യ പദ്ധതികളിലൊന്നാണെന്ന് സൗദി ഊർജ്ജ മന്ത്രിപറഞ്ഞു. ദുബൈയിൽ നടക്കുന്ന സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് ഉച്ചകോടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2030ഓടെ പ്രതിവർഷം 278 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിചേർത്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് സൗദി രൂപം നൽകിയ ഹരിത വൽക്കരണ പദ്ധതിക്ക് അ്ന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയെടുക്കാൻ കഴിഞ്ഞു. ശ്രമങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റീവ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.