അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. തവക്കൽന, ഇഅ്തമർന ആപ്പുകളിലൊന്നിലൂടെ നേടിയ ഉംറ അനുമതിപത്രം ദേശീയ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.