ഈ വര്‍ഷത്തെ വേനല്‍ക്കാലം ആരംഭിച്ച ശേഷം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മദീന പ്രവിശ്യയില്‍പെട്ട വാദി അല്ഫറഇലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന് അല്‍ഖഹ്താനി പറഞ്ഞു. വെള്ളിയാഴ്ച വാദി അല്ഫറഇല് 51.1 ഡിഗ്രി താപനില രേഖപ്പെടുത്തി. ഈ വര്‍ഷത്തെ വേനല്‍ക്കാലം ആരംഭിച്ച ശേഷം സൗദിയില്‍ 50 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തുന്ന ആദ്യ പ്രദേശമാണ് വാദി അല്‍ഫറഅ്. യാമ്പുവിലും അല്‍ഹസയിലും വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില 48 ഡിഗ്രിയായിരുന്നെന്നും ഹുസൈന് അല്‍ഖഹ്താനി പറഞ്ഞു.