റിയാദ്: സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഫയാദ് ബിൻ ഹമദ് അൽ റുവൈലിയുടെ സാന്നിധ്യത്തിൽ എച്ച്എംഎസ് അൽജുബൈൽ വെസ്റ്റേൺ ഫ്ലീറ്റിലെ കിംഗ് ഫൈസൽ നേവൽ ബേസിൽ എത്തിയതായി സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
നവന്റിയ സ്പെയിനിൽ നിർമിച്ച ശേഷം എത്തിയ കപ്പലിന് സൗദി റോയൽ നേവൽ ഫോഴ്സ് ഔദ്യോഗിക സ്വീകരണം നൽകി.
അത്യാധുനിക ശേഷിയുള്ള അഞ്ച് നാവിക കപ്പലുകളുടെ നിർമ്മാണം ഉൾപ്പെടുന്ന “സരാവത്ത് പദ്ധതിയുടെ” ഭാഗമായി സർവീസിൽ പ്രവേശിക്കുന്ന ആദ്യ കപ്പലാണിത്.
സ്വീകരണ ചടങ്ങിനിടെ, അൽ-റുവൈലി കപ്പലിൽ കയറി, അതിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.