കനത്ത ചൂട് : ജിദ്ദയിൽ ഇന്ധന ടാങ്കില്‍ അഗ്നിബാധയും സ്‌ഫോടനവും ( video)

explosion

കൊടുംചൂട് മൂലം ജിദ്ദയിലെ പെട്രോള്‍ ബങ്കിലെ ഭൂഗര്‍ഭ ഇന്ധന ടാങ്കില്‍ ഒരേസമയം അഗ്നിബാധയും സ്‌ഫോടനവുമുണ്ടായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂഗര്‍ഭ ടാങ്ക് പൂര്‍ണമായും തകര്‍ന്നു. ടാങ്കിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ പെട്രോള്‍ ബങ്കിലെ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.

സ്‌ഫോടനത്തിലും അഗ്നിബാധയിലും ആളപായമുണ്ടായില്ല. പെട്രോള്‍ ബങ്കില്‍ ഇന്ധനം നിറക്കുന്ന സ്ഥലത്തുനിന്ന് ദൂരെയായതിനാല്‍ സംഭവ സമയത്ത് ആരും ടാങ്കിനു സമീപമുണ്ടാകാതിരുന്നതാണ് ആളപായം ഒഴിവാക്കിയത്.

അഗ്നിബാധയുടെയും സ്‌ഫോടനത്തിന്റെയും ദൃശ്യങ്ങള്‍ പെട്രോള്‍ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ താപനില വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മക്കയിലും ജിദ്ദയിലും കഴിഞ്ഞ ദിവസങ്ങളില്‍ താപനില 48 ഡിഗ്രിക്കു മുകളിലേക്ക് ഉയര്‍ന്നിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!