റിയാദ് – റിയാദ് പ്രവിശ്യയില്‍ അല്‍റൈന്‍-വാദിദവാസിര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് സംഘങ്ങള്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.