കിംഗ് ഫഹദ് കോസ്വേ വഴി ബഹ്റൈനിൽ പ്രവേശിക്കാൻ ഇനി മുതൽ പി.സി.ആർ പരിശോധന നടത്തേണ്ടതില്ലെന്ന് കിംഗ് ഫഹദ് കോസ്വേ അതോറിറ്റി അറിയിച്ചു. കോസ്വേ വഴി ബഹ്റൈനിൽ പ്രവേശിക്കുന്ന മുഴുവൻ പ്രായവിഭാഗത്തിൽ പെട്ട യാത്രക്കാരെയും പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോസ്വേ വഴി ബഹ്റൈനിൽ നിന്ന് സൗദിയിൽ പ്രവേശിക്കുന്നവർ പി.സി.ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥ തുടരുമെന്നും കിംഗ് ഫഹദ് കോസ്വേ അതോറിറ്റി പറഞ്ഞു.