കുടുംബം അടുത്ത ദിവസം സൗദിയിലേക്ക് വരാനിരിക്കെ കണ്ണൂർ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. ര്‍ കാപ്പാട് സ്വദേശി കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ അബ്ദുല്‍ റഷീദാണ് (47) മരിച്ചത്.
ജിസാനില്‍ നിന്ന് നൂറ് കിലോമീറ്ററോളം അകലെ ദര്‍ബില്‍ വെച്ചാണ് അപകടം നടന്നത്. തറാവീഹ് നമസ്കാരത്തിനു ശേഷം പളളിയില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വദേശി പൗരന് ഓടിച്ച പിക്അപ്പ് ഇടിക്കുകയായിരുന്നു.
ജിസാനില്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു. പതിനേഴ് വര്‍ഷത്തോളമായി സൗദിയിലുണ്ട്. കുടുംബം ശനിയാഴ്ച സൗദിയിലേക്ക് വരാനിരിക്കുകയായിരുന്നു.
കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ മുഹമ്മദിന്റേയും നബീസയുടേയും മകനാണ്. സാജിറയാണ് ഭാര്യ. അതിന്, ആയിന് അനബിയ, ഹാമി ആലിയ എന്നിവര്‍ മക്കളാണ്.