നഗരത്തിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദേശ യുവതിയെ സൗദി സുരക്ഷാ വകുപ്പുകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തബൂക്കിലെ ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറി നിന്ന് താഴേക്ക് ചാടുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേക്കുറിച്ച് പ്രദേശവാസികള്‍ സിവില്‍ ഡിഫന്‍സിനെയും സുരക്ഷാ വകുപ്പുകളെയും അറിയിച്ചു. യുവതിയുടെ ജീവന് രക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശ്രമങ്ങളിലൂടെ ആത്മഹത്യാ ശ്രമത്തില്‍നിന്ന് യുവതി പിന്തിരിഞ്ഞു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ ഇവരെ പിടികൂടി കസ്റ്റഡിയിലെടുത്തു.