ജിദ്ദാ പുസ്തകമേള നാളെ സമാപിക്കും

book fest

ജിദ്ദ – ജിദ്ദാ പുസ്തകമേളയിൽ വൻ ജനപങ്കാളിത്തവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് അറബിക് – ഇംഗ്ലീഷ് – ഫ്രഞ്ച് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് പുസ്തക മേളയിൽ ഒരുക്കിയിരിക്കുന്നത്. പത്ത് നാൾ നീണ്ടുനിന്ന ജിദ്ദാ സൂപ്പർഡോമിലെ അക്ഷരപ്പെരുമയുടെ ആഘോഷമായ അന്താരാഷ്ട്ര ബുക് ഫെയർ നാളെ സമാപനം കുറിക്കും.

നാൽപത് രാജ്യങ്ങളിൽ നിന്നായി 900 പ്രസാധകരുടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് ബുക് സ്റ്റാളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്‌. കുട്ടികളുടെ പുസ്തകങ്ങൾക്കായി പ്രത്യേകം വിഭാഗവുമുണ്ട്. കേവലം പുസ്തകങ്ങളുടെ പ്രദർശനമെന്നതിലേറെ വായനയിലും എഴുത്തിലും താൽപര്യമുള്ള സൗദിയിലെ പുതു തലമുറയുടെ സംവേദനത്വത്തെ ഡിജിറ്റൽ വായനയുടെ ലോകത്തേക്ക് പരിവർത്തിപ്പിക്കുന്ന തരത്തിലുള്ള ചർച്ചകളും സംവാദങ്ങളുമാണ് ബുക് ഫെയറിനെ കൂടുതൽ ആകർഷകമാക്കുന്നതെന്ന് സംഘാടകരായ സൗദി സാസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിഷിംഗ് ആന്റ് ട്രാൻസ്‌ലേഷൻ കമ്മീഷൻ വക്താവായ ഹലാ ഫാത്തിമ പറഞ്ഞു.

എഴുത്തുകാർക്കായുള്ള വർക്ക്‌ഷോപ്പുകളിൽ ജിദ്ദയിലേയും മക്കയിലേയും വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. അറിയപ്പെടുന്ന അറബിക് കവികൾ പങ്കെടുത്ത കവിയരങ്ങുകളും ശ്രദ്ധേയമായി. വിവിധ ദൃശ്യകലകളും നാടകത്തിലുൾപ്പെടെയുള്ള ആമുഖ പഠനങ്ങളും ജിദ്ദാ ബുക് ഫെയറിനെ വേറിട്ടതാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!