നാളെ മുതൽ ഹയാ കാർഡ് ഉടമകൾക്ക് ദോഹ മെട്രോയിലും ലുസെയ്ൽ ട്രാമുകളിലും സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്ര ഡിസംബർ 23 വരെയാണ് അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങൾ, ആരാധകർക്കായുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാൻ 9 മെട്രോ സ്റ്റേഷനുകളിലായി 35 എൻട്രി, എക്സിറ്റ് ഗേറ്റുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
ലോകകപ്പിനിടെ 110 ട്രെയിനുകൾ സർവീസ് നടത്തും. പ്രതിദിനം 7-8 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ലോക കപ്പ് പ്രമാണിച്ച് 21 മണിക്കൂർ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ പ്രഖ്യാപിച്ചിരുന്നു.