ഹെയിൽ: ഹെയിലിൽ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു പുരാതന കരകൗശലമാണ് ബീഡ് വർക്ക് ആർട്ട്. അജാ പാർക്കിലെ ഹെയിൽ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രദർശനം നടക്കുന്നത്. ഒരു പ്രാദേശിക കര കൗശല വിദഗ്ധൻ മുഹമ്മദ് അൽ-ഒബൈദയുടെ പ്രാർത്ഥനാ മുത്തുകൾ നിർമ്മിക്കുന്നതും പ്രദർശനത്തിൽ അവതരിപ്പിക്കുന്നു.
അൽ-ഒബൈദയുടെ ചെറുതും ലളിതവുമായ 35-ലധികം ഇനം മുത്തുകളും വിവിധ രാജ്യങ്ങളിൽ നിന്ന് പ്രാർഥനാമണികൾ നിർമ്മിക്കാനുള്ള മറ്റ് അസംസ്കൃത വസ്തുക്കളും പ്രദർശനത്തിന്റെ ഭാഗമാണ്.
മൂന്ന് വർഷമായി ഈ കച്ചവടം നടത്തുന്ന അൽ ഒബൈദ 18 വർഷത്തോളമായി ബീഡ് വർക്ക് ജോലി ചെയ്യുന്ന സഹോദരനിൽ നിന്നാണ് ഈ വിദ്യ അഭ്യസിച്ചത്.
ചില പ്രാർഥനാമണികൾ 10 റിയാൽ വിൽക്കുമ്പോൾ ചിലത് 40,000 റിയാൽ വരെ വിലയുള്ളതാണ്. മുത്തുകൾ, നൂലുകൾ, വലിപ്പം, ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയെ ആശ്രയിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് യുവ കരകൗശല വിദഗ്ധൻ പറഞ്ഞു.