ജിദ്ദ: കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി, ഇറ്റലിയിലെ നേപ്പിൾസ് യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് ചെങ്കടലിൽ അടക്കം ചെയ്യപ്പെട്ട പൈതൃകം സർവേ നടത്താനും കണ്ടെത്താനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
പുരാവസ്തു കണ്ടെത്തലുകൾക്കായി ഉംലുജ് മുതൽ റാസ് അൽ-ഷൈഖ് ഹമീദ് വരെയുള്ള ചെങ്കടൽ ജലത്തിന്റെ സർവേ പദ്ധതികളിൽ ഉൾപ്പെടുമെന്ന് കമ്മീഷൻ അറിയിച്ചു. ഈ പദ്ധതി ആദ്യം ജൂലൈ 13 ന് ആരംഭിച്ച് സെപ്റ്റംബർ 5 വരെ തുടരും.