റിയാദ്: 2023 ലെ പൊതുബജറ്റിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ യോഗം ആരംഭിച്ചു. ആകെ വരവ് 1123 ബില്യന്‍ റിയാലും ചെലവ് 1114 ബില്യന്‍ റിയാലുമാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാനം 1222 ബില്യന്‍ റിയാലാകുമെന്നാണ് കണക്കുകൂട്ടലെന്ന് ബജറ്റ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ചെലവ് 1132 ബില്യന്‍. 90 ബില്യന്‍ റിയാലിന്റെ മിച്ചമാണ് പ്രതീക്ഷിച്ചത്.