പ്രവാചനാതീതം… അർജന്റീന ആരാധകരെ നിരാശരാക്കിയ ആദ്യ മത്സരം 

IMG-20221122-WA0043

അർജന്റീനയുടെ 1 ഗോളിനെതിരെ 2 ഗോളിന്റെ അവിശ്വസനീയമായ മറുപടിയുമായി സൗദി.

പത്താം മിനിറ്റിൽ ഗോളാടിച്ച് വിജയപ്രതീക്ഷക്ക് തുടക്കം കുറിച്ച ലയണൽ മെസിക്ക് കിട്ടിയ ആദ്യ മറുപടി 48 ആം മിനിറ്റിൽ സൗദിയുടെ അൽ ഷെഹീരി വലകുലുക്കിയപ്പോൾ അർജന്റീന ഫാൻസ്‌ നിശബ്ദമായി. ശേഷം പലതവണ ആവേശം കൂടിയെങ്കിലും 53 ആം മിനിറ്റിൽ സൗദിയുടെ അൽ ദവ്സിരി വീണ്ടും സൗദിക്കൊരു ഗോൾ നേടിക്കൊടുത്ത് അന്തരീക്ഷം വീണ്ടും ചൂടാക്കി.
അവസാനം വരെ പോരാട്ടത്തിന്റെ മുൾമുനയിൽ നിന്ന അർജന്റീനക്ക് തോൽവി വഴങ്ങേണ്ടി വന്നു. സൗദിയുടെ ഗോൾപോസ്റ്റിന്റെ സംരക്ഷകനായ ഗോളി അൽ ഓവൈസ് ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചത് സൗദിയെ അർജന്റെനയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചു.
ഗ്യാലറി നിറഞ്ഞ നീലപ്പട വിഷമത്തോടെ മടങ്ങുന്ന കാഴ്ചയാണ് കണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!