ജിദ്ദ – ജിദ്ദ, മക്ക എക്സ്പ്രസ്വേയിലെ (പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് റോഡ്) മക്ക ഗെയ്റ്റ് (മുസ്ഹഫ്) ശില്പത്തില് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി മക്ക നഗരസഭ അറിയിച്ചു. ചൊവ്വാഴ്ച വരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
ഹൈവേ പോലീസുമായി സഹകരിച്ച് എക്സ്പ്രസ്വേയില് ജിദ്ദയിലേയ്ക്കുള്ള റോഡിന്റെ മുകള്‍ ഭാഗത്തുള്ള ശില്പത്തില് ഇന്നലെ രാവിലെ ഏഴു മുതല്‍ ഉച്ചക്കു ശേഷം മൂന്നു വരെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്കു ശേഷം മൂന്നു വരെയാണ് ജോലികള്‍ നടക്കുകയെന്നും നഗരസഭ വ്യക്തമാക്കി. റോഡിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും വേഗം കുറക്കണമെന്നും മക്ക നഗരസഭ ആവശ്യപ്പെട്ടു.