മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ വക്താവായും മീഡിയ വിഭാഗം മേധാവിയായും സൗദി യുവതി ശുഹദ് വജീഹ് മുൻശിക്ക് നിയമനം. സൗദിയിൽ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിൽ ഔദ്യോഗിക വക്താവായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് ശുഹദ്. മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ ആസ്ഥാനത്ത് വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നടത്തിയ സന്ദർശനത്തിനിടെയാണ് ശുഹദ് മുൻശിക്ക് അപ്രതീക്ഷിതമായി സുപ്രധാന പദവിയിൽ നിയമനം ലഭിച്ചത്.