മക്കയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി മുനിസിപ്പാലിറ്റി

IMG-20221225-WA0016

മക്ക: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന്​ മക്കയിലെ റോഡുകളിലുണ്ടായ വെള്ളവും അവശിഷ്​ടങ്ങളും നീക്കം ചെയ്യാൻ മക്ക മുനിസിപ്പാലിറ്റിക്ക്​ കീഴിൽ ഊർജിത പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി വിവിധ റോഡുകളിൽ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുകയും തൊഴിലാളികളെയും ഫീൽഡ്​ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്.​

മഴയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ വന്നതോടെ അതത്​ ബലദിയ ബ്രാഞ്ച്​ ഓഫീസുകൾ നാശനഷ്​ടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും വേണ്ട മുൻകരുതൽ നേരത്തെ തന്നെ എടുത്തിരുന്നു. ഇതിനായി ഫീൽഡിൽ വേണ്ട ഉപകരണങ്ങളും തൊഴിലാളികളെയും ഒരുക്കി നിർത്തുകയും ചെയ്​തിരുന്നു. മഴയെ തുടർന്ന്​ ഗതാഗതം തടസ്സപ്പെട്ട റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിന്​ വേണ്ട അടിയന്തിര പദ്ധതിയാണ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്​.

വിവിധ റോഡുകളിൽ അടിഞ്ഞുകൂടിയ വെള്ളം വലിച്ചെടുക്കുന്നതിനും റോഡുകൾ വ്യത്തിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​. പദ്ധതി നടപ്പിലാക്കാൻ ജീവനക്കാർ, സൂപ്പർവൈസർമാർ, നിരീക്ഷകർ, എഞ്ചിനീയർമാർ, ഫീൽഡ് വർക്കർമാർ എന്നിവരുൾപ്പെടെ 10,552 പേരും 2,556 യന്ത്ര സാമഗ്രികളും വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!