മക്കയിലെത്തിയ ഹാജിമാർക്ക് വൻ സ്വീകരണമൊരുക്കി മക്ക കെഎംസിസി

IMG_13062022_231324_(1200_x_628_pixel)

മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലെ മലയാളി ഹാജിമാർക്ക്
കെ എം സി സി മക്ക സെൻട്രൽ കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി
വൈകിട്ട് അഞ്ചു മണിയോടെ അസീസിയയിലെ ബിൽഡിങ് നമ്പർ 1, 02, 11,123 എന്നീ താമസസ്ഥലങ്ങളിൽ എത്തിയ 754 ഹാജിമാർക്കും മക്കാ കെ എം സി സി മുസല്ലയടങ്ങിയ കിറ്റും ഭക്ഷണങ്ങളും ശീതള പാനീയങ്ങളും വിതരണം ചെയ്തു
പതിനാറ് ബസ്സുകളിലായി മക്കയിലെത്തിയ ഹാജിമാരെ സ്വീകരിക്കാൻ നൂറു കണക്കിന് കെ എം സിസി വളണ്ടിയർമാർ എത്തി
മക്ക കെ എം സി സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ സൗദി കെ എം സി സി നാഷണൽ ഹജ്ജ് കമ്മിറ്റി കോ ഓർഡിനേറ്റർ മുജീബ് പൂക്കോട്ടൂർ ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ നാസർ കിൻസാറ ട്രഷറർ മുസ്തഫ മുഞ്ഞക്കുളം കുഞ്ഞാപ്പ പൂക്കോട്ടൂർ തെറ്റത്തു മുഹമ്മദ്‌ കുട്ടി ഹാജി വനിത കെ എം സിസി നേതാക്കളായ സുലൈഖ നാസ്സർ ഫാത്തിമ അബ്ദള്ള ഷമീന ബഷീർ ഫസീഹ ഹനാൻ ആയിഷക്കുട്ടി സാദിഹ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!