മക്കയിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തൽ : ബസ് സർവീസ് പദ്ധതിയുടെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം

bus service in makkah

മക്കയിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനും നഗരവാസികൾക്കും സന്ദർശകർക്കും തീർഥാടകർക്കും നൽകുന്ന സേവന നിലവാരം ഉയർത്താനുമുള്ള പദ്ധതിയുടെ ഭാഗമായ ബസ് സർവീസ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് മക്ക റോയൽ കമ്മീഷൻ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചു. അൽറസീഫ ഡിസ്ട്രിക്ടിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനെയും വിശുദ്ധ ഹറമിന്റെ മുറ്റത്തിനു സമീപമുള്ള ജബൽ ഉമർ ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ബസ് സർവീസ് ആരംഭിച്ചത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിശുദ്ധ ഹറമിലേക്കും പ്രധാന ഭാഗങ്ങളിലേക്കും തിരിച്ചും ബസ് സർവീസുകൾ ആരംഭിക്കുന്നത്.

എല്ലാ പ്രായത്തിൽ പെട്ടവരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾ പരിഗണിച്ച് മക്ക നിവാസികൾക്കും തീർഥാടകർക്കും കൂടുതൽ സുരക്ഷിതവും സുഖകരവുമായ ഗതാഗത സേവനം വികസിപ്പിക്കാനാണ് മക്ക യൂനിഫൈഡ് ട്രാൻസ്‌പോർട്ട് സെന്റർ (മക്ക ട്രാൻസ്‌പോർട്ടേഷൻ) ലക്ഷ്യമിടുന്നതെന്ന് മക്ക റോയൽ കമ്മീഷൻ സി.ഇ.ഒ എൻജിനീയർ അബ്ദുറഹ്‌മാൻ അദ്ദാസ് പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും തീർഥാടകർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ബസ് സർവീസുകളുടെ പരീക്ഷണ ഘട്ടത്തിലൂടെ മക്ക റോയൽ കമ്മീഷൻ ആഗ്രഹിക്കുന്നതെന്നും എൻജിനീയർ അബ്ദുറഹ്‌മാൻ അദ്ദാസ് പറഞ്ഞു.

ബസ് ശൃംഖലയുടെയും അനുബന്ധ സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കാൻ ഓപ്പറേറ്റിംഗ് സംവിധാനങ്ങളിൽ പരീക്ഷണങ്ങൾ നത്താൻ പരീക്ഷണ സർവീസ് ഘട്ടം സഹായിക്കും. ഏറ്റവും മികച്ച ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിച്ച 85 സീറ്റുകൾ വീതമുള്ള 240 ബസുകളും 125 സീറ്റുകൾ വീതമുള്ള ആർട്ടിക്കുലേറ്റഡ് ബസുകളും മക്ക ബസ് സർവീസ് പദ്ധതിയിൽ ഉപയോഗിക്കും. മക്കയിലെ വിവിധ ജില്ലകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിച്ച് 12 റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!