മക്ക- മക്കരപ്പറമ്പ് വറ്റലൂര്‍ മേക്കുളമ്പ് ചക്ര തൊടിക അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ സി.എച്ച് മുഹമ്മദ് സലീം (44) നെഞ്ചുവേദനയെ തുടര്‍ന്ന് മക്കയില്‍ നിര്യാതനായി. മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയിലാണ് സലീം ജോലി ചെയ്തിരുന്നത്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്.
ഉപ്പയും ഉമ്മയും ഭാര്യയും മകനും ഒരാഴ്ചയ്ക്കു മുൻപാണ് വിസിറ്റിങ്ങ് വിസയില്‍ സലീമിന്റെ കൂടെ എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്ത്. മക്കള്‍: സിനാന്‍, അദ്‌നാന്‍, ഫാത്വിമ സഹ്ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ഷബീര്‍, മുജീബ്, ആരിഫ്, റഹ്മത്ത് , ഹൈറുന്നിസ്സ, സുനീറ