മക്ക: കേന്ദ്ര ഹജ്ജ്കമ്മിറ്റി വഴി ഇന്ത്യയിൽ നിന്ന് മദീനയിലെത്തുന്ന ഹജ്ജ് സംഘത്തെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പ്രവർത്തിക്കുകയാണ് മക്ക കെഎംസിസി ഹജ്ജ് സെല്ലിന്റെ വളണ്ടിയർ വിങ്. നെടുമ്പാശ്ശേരിയിൽ നിന്ന് 377 പേർഅടങ്ങുന്ന സഘമാണ് മദീനയിൽ അദ്യം എത്തിയത്. മദീനയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് ഹാജിമാർ മക്കയിലേക്ക് പുറപ്പെടുക. ഹാജിമാർക്ക് ഉച്ചഭക്ഷണവും, മുസല്ല അടങ്ങിയ ക്വിറ്റും നൽകി വളണ്ടിയർമാർ സ്വീകരിക്കുമെന്ന് മക്ക കെ എം സി സി ഹജ്ജ്സെൽ ഭാരവാഹികൾ അറിയിച്ചു.
ഹാജിമാരുടെ സേവനത്തിനായി 24 മണിക്കുറും ബന്ധപ്പെടാവുന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കാം.
0555069786, 0502336683.