മസ്ജിദുന്നബവിയിലെ വെള്ളിയാഴ്ച ഖുതുബ പത്ത് ഭാഷകളിൽ വിവർത്തനം ചെയ്യും. ഇതുസംബന്ധിച്ച് മസ്ജിദുന്നബവി കാര്യാലയവും മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പള്ളിയിലെത്തുന്ന അറബ് സംസാരിക്കാത്ത വിദേശികൾക്ക് പ്രയോജനപ്പെടുന്നതിനാണ് ഖുതുബ വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തുന്നത്. മസ്ജിദുന്നബവി കാര്യാലയം അസിസ്റ്റന്റ് മേധാവി ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽഖുദൈറിയും മദീന യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിസർച്ച് ആന്റ് കൺസൾട്ടിംഗ് പ്രിൻസിപ്പൽ ഡോ. സാമി ബിൻ ഗസായ് അൽസുലമിയുമാണ് കരാറിൽ ഒപ്പുവെച്ചത്. മതവിജ്ഞാനത്തിൽ പ്രാഗത്ഭ്യം നേടിയ വിദഗ്ധരായ പ്രഭാഷകരെയാണ് ഖുതുബ വിവർത്തന ദൗത്യം നിർവഹിക്കാൻ മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി നിയോഗിക്കുക.