റിയാദ്: സൗദി ടെലികോം കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം സേഹ വെർച്വൽ ഹോസ്പിറ്റലിന്റെ ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച പുറത്തിറക്കി.
വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി രോഗികൾക്ക് നൽകുന്ന ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ട്യൂമറുകൾ നേരത്തേ കണ്ടെത്തുന്നതിനും ഉചിതമായ ചികിത്സാ പദ്ധതികൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും.
പ്രാദേശികവും അന്തർദേശീയവുമായ ഓങ്കോളജി വിദഗ്ധർക്കിടയിൽ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാൻ ഇ-പ്ലാറ്റ്ഫോം സഹായിക്കും.
പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സൗദി അറേബ്യയിലുടനീളം നിരവധി കേസുകൾ പഠിക്കാൻ തുടങ്ങിയിട്ടുള്ളതായും മന്ത്രാലയം വ്യക്തമാക്കി.