റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29 ന് (ഏപ്രില്‍ ഒന്ന്) വെള്ളിയാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം.
നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്ത കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.