റിയാദ് – മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത് തങ്കച്ചൻ കെ. കുറിയാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകൻ മൻജേഷ് ഏബ്രഹാം (45) റിയാദിൽ നിര്യാതനായി. റിയാദിൽ സിറ്റി സിമെന്റ്സ് കമ്പനിയിൽ പർച്ചേസിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. 16 വർഷമായി സൗദിയിലാണ് താമസിച്ചുവന്നത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് 19 ന് വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: പരുത്തുംപാറ പുളിമൂട്ടിൽ ജിൻസി തോമസ് (യു.കെ). മക്കൾ: ഹെബ, ഹന്ന. സഹോദരൻ ഷൈജേഷ് സൗദിയിൽ ജോലി ചെയ്യുകയാണ്.