ജിദ്ദ: ഫ്യൂച്ചറിസ്റ്റിക് നഗരമായ ദി ലൈനിന്റെ വാസ്തുവിദ്യ മക്ക ഗവർണർ ഖാലിദ് അൽ-ഫൈസൽ രാജകുമാരനെ ആകർഷിച്ചു. താമസ സൗകര്യം പൂർത്തിയാകുമ്പോൾ ആദ്യം ബുക്കുചെയ്യുന്നത് താനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ജിദ്ദ സൂപ്പർഡോമിൽ ഡിസൈനുകൾ കാണാൻ നിയോം പ്രദർശനം സന്ദർശിച്ചതിന് ശേഷമുള്ള ട്വീറ്റിലാണ് ഖാലിദ് രാജകുമാരൻ ഇക്കാര്യം അറിയിച്ചത്.
നഗരത്തിന്റെ വാസ്തുവിദ്യാ നവീകരണങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദർശനം ഗവർണർ സന്ദർശിച്ചു.
മനുഷ്യരാശി നേരിടുന്ന നിർണായകമായ പാരിസ്ഥിതിക വെല്ലുവിളികളെ ലഘൂകരിക്കാൻ നഗരം എങ്ങനെ സഹായിക്കുമെന്ന് അദ്ദേഹത്തോട് വിശദീകരിച്ചു.