സൗദി അറേബ്യ തണുപ്പ് ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തും. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര ഔദ്യോഗിക വക്താവ് ഹുസൈൻ അൽ – ഖഹ്താനി പറഞ്ഞു.
വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്നും തെക്കൻ മേഖലകളിൽ താപനില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ഭാഗങ്ങളിലും റിയാദിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും വരും മണിക്കൂറുകളിൽ വടക്ക് ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ച്ചയ്ക്കും ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.