റിയാദ് -റൂമോ കെട്ടിടമോ വാടകക്കെടുത്ത ശേഷം കരാര്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ അത്രയും കാലത്തെ വാടക നല്‍കേണ്ടിവരുമെന്ന് നഗര-ഗ്രാമ മന്ത്രാലയം ഈജാര്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. വാടക കൊടുത്തവര്‍ക്കും എടുത്തവര്‍ക്കും താത്പര്യമില്ലെങ്കില്‍ കരാര്‍ റദ്ദാക്കി പിന്‍മാറാവുന്നതാണ്. അതേസമയം റദ്ദാക്കിയിട്ടില്ലെങ്കില്‍ കരാര്‍ സാധുതയുള്ളതായി തുടരും. കരാറിന്റെ അവസാനം വരെയുള്ള പണം അടക്കുകയും വേണം.
വാടകയടച്ചിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവ വിഛേദിക്കാന്‍ പാടില്ലെന്നും അത് നിയമവിരുദ്ധമായ നടപടിയാണെന്നും തര്‍ക്കമുണ്ടായാല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാമെന്നും ഈജാര്‍ പറയുന്നു.