റിയാദ്: സൗദി അറേബ്യയിലെ NELC വിപുലമായ ഓൺലൈൻ പഠന കോഴ്സുകൾ ആരംഭിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിൽ വിദഗ്ധരാകാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സജ്ജമാക്കാൻ ശ്രമിക്കുന്ന മൂന്ന് പുതിയ അഡ്വാൻസ്ഡ് ലെവൽ പ്രൊഫഷണൽ ജോബ് കോഴ്സുകളിലേക്ക് റിയാദിലെ നാഷണൽ ഇ-ലേണിംഗ് സെന്റർ അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 9 വരെ അപേക്ഷിക്കാം. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെട്ട 4,359 വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരം ലഭിക്കുന്നു.
ആദ്യത്തേത് അധ്യാപകർ, ഫാക്കൽറ്റി അംഗങ്ങൾ, പരിശീലകർ, എല്ലാ ഇ-ലേണിംഗ്, ട്രെയിനിംഗ് പ്രോഗ്രാം പ്രൊവൈഡർമാർ എന്നിവരെ ലക്ഷ്യമിടുന്ന സർട്ടിഫിക്കേഷനാണ്.
രണ്ടാമത്തേത്, അദ്ധ്യാപകരെയും ടെക്-ലേണിംഗ് സ്പെഷ്യലിസ്റ്റുകളെയും ലക്ഷ്യം വച്ചുള്ള ഒരു എഡ്യൂക്കേഷൻ എക്സ്പീരിയൻസ് ഡിസൈനും ഇ-ലേണിംഗ് (eLXD) കോഴ്സുമാണ്.
മൂന്നാമത്തേത്, വിദ്യാഭ്യാസ ആപ്പ് ആർബിട്രേറ്റർമാർ, സൂപ്പർവൈസർമാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുൾപ്പെടെയുള്ള മേഖലയിലുള്ളവരെ ലക്ഷ്യമിട്ടുള്ള ഇ-ലേണിംഗ് ഗുണനിലവാര നിയന്ത്രണ സർട്ടിഫിക്കറ്റ് (eLQA) ആണ്.
സർട്ടിഫിക്കറ്റ് പ്രോഗ്രാം യുവ പ്രൊഫഷണലുകൾക്ക് ഇ-വിദ്യാഭ്യാസത്തിലും പരിശീലന മേഖലയിലും ഒരു മത്സര നേട്ടം നേടാൻ സാധിക്കുന്നതാണ്.
പരീക്ഷയ്ക്ക് വിധേയരാകുന്നതിന് മുമ്പ് പങ്കെടുക്കുന്നവർക്ക് ഈ മേഖലയിലെ വിദഗ്ധരിൽ നിന്ന് പരിശീലനം ലഭിക്കും.
നാഷണൽ സെന്റർ ഫോർ അസസ്മെന്റ് ആയ ഖിയാസ് പ്രതിനിധീകരിക്കുന്ന എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മീഷനുമായി സഹകരിച്ചാണ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്.