വൈദ്യ പരിശോധനകള്‍ക്കായി ജിദ്ദ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ആശുപത്രി വിട്ടു. മെയ് 15ന് ഞായറാഴ്ചയാണ് ചികിത്സ പൂര്‍ത്തിയാക്കി രാജാവിനെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എട്ട് ദിവസം മുമ്പാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശേഷം കൊളോനോസ്കോപ്പി പരിശോധനയും നടത്തിയിരുന്നു.
خادم الحرمين الشريفين أثناء مغادرته اليوم الأحد مستشفى الملك فيصل التخصصي بجدة بعد إجراء الفحوصات الطبية واستكمال الخطة العلاجية وفترة النقاهة بنجاح.
–
— أخبار السعودية (@SaudiNews50) May 15, 2022