ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും യൂണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ദേശീയദിനാഘോഷം തുടരാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി.
രാജ്യത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍, മികച്ച വിജയങ്ങള്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ സൗദി വിദ്യാര്‍ഥികള്‍ നേടിയ മെഡലുകള്‍, നേട്ടങ്ങള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, വിദൂര വിദ്യാഭ്യാസ സംവിധാനം എന്നിവയുടെ പ്രദര്‍ശനവും അവതരണവും, രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും, ഒട്ടകവുമായി ബന്ധപ്പെട്ട മുസയ്യഹ പരിപാടി, അംസിയ വത്വന്‍ അല്‍ശമൂഖ് ദേശഭക്തിഗാനം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കണം ആഘോഷ പരിപാടികള്‍. മന്ത്രാലയം വ്യക്തമാക്കി.