ജിദ്ദ- ജിദ്ദയില്‍ ഡിസംബറില്‍ നടക്കുന്ന റെഡ്‌സീ ഇന്റര്‍നാഷണല്‍ സിനിമ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സിനിമാതാരം ഷാറുഖ് ഖാനെ ആരരിക്കും. റെഡ്‌സീ ഫിലിം സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ നിര്‍മാണ മേഖലയിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ കാണിക്കിലെടുത്താണ് ഈ ആദരവ് നൽകുന്നത്. രണ്ടാമത് റെഡ്‌സീ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള തിയതികളിലാണ് ജിദ്ദയിൽ നടക്കുന്നത്.61 രാജ്യങ്ങളിൽ നിന്നായി 41 ഭാഷകളിലുള്ള 131 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലോകസിനിമയിലെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഷാറൂഖ് ഖാനെന്നും സിനിമ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണെന്നും ഫെസ്റ്റിവെല്‍ സിഇഒ മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു. റെഡ്‌സീ ഫിലിം ഫെസ്റ്റിവലിലെ ഈ ആദരവിന് നന്ദിയുള്ളതായും അതില്‍ പങ്കെടുക്കാനെത്തുമെന്നും ഷാറൂഖ് ഖാന്‍ അറിയിച്ചു.