സ്കൂളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടു വിദ്യാർഥികൾ മമരിച്ചു. പടിഞ്ഞാറൻ അൽഖസീമിലെ ബദായിഅ് അൽദബ്താൻ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. ദരിയയിലെ മസ്ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർഥികളിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമൻ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.