സൗദി അറേബ്യയിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി (വർക് ഫ്രം ഹോം) ചെയ്യാൻ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകി. ഇതുസംബന്ധിച്ച് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു.
സ്മാർട് സംവിധാനം ഉപയോഗിച്ച് തടസ്സമില്ലാതെ ചെയ്യാവുന്ന തസ്തികകളിലെ ജീവനക്കാർക്കായിരിക്കും ആനുകൂല്യം. ടെലിവർക്ക് സമിതി ശുപാർശ ചെയ്യുന്ന ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മന്ത്രാലയം അനുമതി നൽകും.