റിയാദ്: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ തലസ്ഥാനമായ റിയാദിലെ ഔദ്യോഗിക സന്ദർശനത്തിനിടെ കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹുമായും പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തിയതായി കിംഗ്ഡം മന്ത്രാലയം അറിയിച്ചു.
സൽമാൻ രാജാവിന്റെയും കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തന പ്രക്രിയ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ ഇരുപക്ഷവും വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും സുസ്ഥിരവുമായ ബന്ധങ്ങൾ, കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇരു ജനതകളുടെയും അഭിലാഷങ്ങൾ നേടിയെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.