സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സിങ്കപ്പൂർ പ്രസിഡന്റ് ഹലീമ യഅ്ഖൂബും ചർച്ച നടത്തി. സൗദി വിദേശ മന്ത്രിയുടെ സിങ്കപ്പൂർ സന്ദർശനത്തിനിടെയാണ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. സൗദി അറേബ്യയും സിങ്കപ്പൂരും തമ്മിലുള്ള ബന്ധങ്ങളും സർവ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പ്രധാന സംഭവവികാസങ്ങളും ഉഭയകക്ഷി താൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും സൗദി അറേബ്യ പ്രഖ്യാപിച്ച സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവുകളെ കുറിച്ചും ഭൂമിയെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ സൗദി വിദേശ മന്ത്രിയും സിങ്കപ്പൂർ പ്രസിഡന്റും വിശകലനം ചെയ്തു.