സൗദിയിലെ പുതിയ കായിക സഹമന്ത്രിയായി അദ്​വ അൽ ആരിഫി

IMG-20221225-WA0017

റിയാദ്: കായിക രംഗത്തെ ശ്രദ്ധേയ വനിതാ വ്യക്തിത്വമായ അദ്​വ അൽ ആരിഫി സൗദിയിലെ പുതിയ കായിക സഹമന്ത്രിയായി നിയമിതയായി. സൗദി ഒളിമ്പിക്‌സ് കൗൺസിൽ, ഫുട്‌ബാൾ ഫെഡറേഷൻ എന്നിവയിലെ അംഗവും കായിക മന്ത്രാലയത്തിലെ പ്ലാനിങ്​ ആൻഡ്​ ഡെവലപ്‌മെൻറ്​ അണ്ടർ സെക്രട്ടറിയുമായെ അദ്​വ അൽ ആരിഫിയെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലാണ് സഹമന്ത്രിയായി നിയമിച്ചത്.

അൽ ആരിഫി കായിക മന്ത്രാലയത്തിൽ ആസൂത്രണ, വികസന ചുമതലയുള്ള അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. റിയാദ് അൽ-യമാമ സർവകലാശാലയിൽ നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിണിയാണ് അദ്​വ അൽ ആരിഫി.

‘കമ്യൂണിറ്റി സ്‌പോർട്‌സി’ൽ വിപുലമായ കഴിവും വൈദഗ്ധ്യവും പ്രകടിപ്പിച്ചിട്ടുള്ള അൽ-ആരിഫി രാജ്യത്തിലെ വനിതകളുടെ കായിക വികസനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തി കൂടിയാണ്. 2019ൽ അൽ ആരിഫി സ്പോർട്സ് മന്ത്രാലയത്തിൽ നിക്ഷേപ ഡയറക്ടറായി ചേർന്നു. തുടർന്ന് സൗദി ഒളിമ്പിക്‌സ് കമ്മിറ്റി ഒളിമ്പിക്‌സ് കൗൺസിൽ അംഗമായി അൽ ആരിഫിയെ നോമിനേറ്റ് ചെയ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!