സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ലോകഭക്ഷ്യമേളക്ക് ഇന്ന് തുടക്കം കുറിക്കും. ‘വേൾഡ് ഫുഡ് 22 സീസൺ ഒന്ന്’ എന്ന മേളയിൽ ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത് നിരവധി കൗതുകങ്ങളാണ്.
വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സെലിബ്രിറ്റി ഷെഫുകൾ മേള കൊഴുപ്പിക്കാനെത്തും.
കൂടാതെ വീട്ടമ്മമാർക്കും പാചകകല ഇഷ്ടപ്പെടുന്നവർക്കും സ്വന്തം വീടുകളിൽ ചെയ്തുനോക്കാവുന്ന ആഗോള ഭക്ഷണവൈവിധ്യങ്ങളുടെ ചേരുവകളും ഭക്ഷണ ലോകത്തെ പുത്തൻ ട്രെൻഡുകളും അവതരിപ്പിക്കുന്ന ഒട്ടനവധി പരിപാടികളുണ്ടാകും. അതുപോലെ സ്വന്തം അടുക്കളകളിൽ വൈദഗ്ധ്യം തെളിയിച്ചവർ ഒരുക്കുന്ന രുചികരമായ വിഭവങ്ങൾ രുചിച്ചറിയാനുള്ള അവസരവും ലുലു ഉപഭോക്താക്കൾക്ക് ഈ മേളയിൽ ലഭിക്കും.