സൗദിയിലെ വിനോദ സഞ്ചാരത്തിനായുള്ള ഏറ്റവും വലിയ കടൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച ‘ശൂറ ‘ പാലമാണ് ഗതാഗതത്തിനായി തുറന്നത് നൽകിയത്. ശൂറ പാലം ചെങ്കടൽ വിനോദ സഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപിന്റെ കരയെ ബന്ധിപ്പിക്കുന്നതാണ്.
പാലത്തിന്റെ നീളം 3.3 ചതുരശ്ര കിലോമീറ്ററാണ്. സൗദിയിലെ മനോഹരമായ ഭൂപ്രകൃതിയിലേയ്ക്ക് വിനോദ സഞ്ചാരികളെ നയിക്കുന്നതിന് ഈ പാലം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതേസമയം ദ്വീപിലെ പതിനൊന്ന് റിസോർട്ടുകളുടെയും അവിടെയുള്ള മറ്റ് താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനം നടക്കുകയാണ്. ഇത് വേഗത്തിലാകാൻ പാലം തുറന്നത് കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കുമായി പാലത്തിൽ പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം കടലിനോട് ചേർന്ന് സഞ്ചരിക്കാൻ പറ്റുന്ന വിധത്തിൽ നടപ്പാതകളും തയ്യാറാക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദപരമായി നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് കഴിയുമെന്നതിന്റെ തെളിവാണ് ശൂറ പാലമെന്ന് റെഡ് സീ ടൂറിസം സി ഇ ഒ വ്യക്തമാക്കി. പരിസ്ഥിതിയുടെ സംരെക്ഷികൊണ്ട് പാലത്തിൽ പ്രകൃതിദത്ത വിളക്കുകൾ സ്ഥാപിക്കാനാണ് റെഡ് സീയുടെ തീരുമാനമെന്നും സി ഇ ഒ ജോൺ പഗാനോ കൂട്ടിച്ചേർത്തു.