ബുറൈദ – സര്‍ക്കാര്‍ വകുപ്പുകളിൽ ഉപയോഗം നിര്‍ത്തിയ പഴയ കാറുകള്‍ പൊതുലേലത്തില്‍ വില്‍ക്കുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെറിയ കാറുകളും ഫോർവീല്‍ കാറുകളും ലേലത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅക്കു ശേഷം രണ്ടരക്ക് ബുറൈദയില്‍ വെച്ചാണ് ലേലം നടക്കുന്നത്. കാറുകള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യവര്‍ധിത നികുതിയോ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.