സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം തുടങ്ങി. 50 വയസ്സിന് മുകളിലുള്ളവർക്കാണ് നാലാം ഡോസ് വാക്‌സിൻ നൽകുന്നത്. രണ്ടാം ബൂസ്റ്റർ ഡോസ് ആയിട്ടാണ് വാക്‌സിൻ നൽകുന്നത്. ബൂസ്റ്റർ ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞവർക്കാണ് ഇത് ലഭ്യമാക്കുക. സിഹതീ ആപ് വഴി ബുക് ചെയ്‍താണ് വാക്‌സിൻ എടുക്കേണ്ടത്.