റിയാദ്: സൗദിയിൽ മൂടൽ മഞ്ഞ്, ഉയർന്ന തിരമാലകൾ എന്നിവയ്ക്കൊപ്പം ശക്തമായ മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജനുവരി 1 ഞായർ മുതൽ 2023 ജനുവരി 6 വെള്ളി വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നൽ തുടരുമെന്ന് കേന്ദ്രം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം മുതൽ മക്ക, മദീന, വടക്കൻ അതിർത്തി മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകിയിരുന്നു. മക്ക, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചിരുന്നു.
“ആസിർ, ബഹ, മക്ക, മദീന മേഖലകളുടെ ചില ഭാഗങ്ങളിൽ, ഖാസിം, ഹായിൽ, തബൂക്ക് എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ സജീവമായ കാറ്റിനൊപ്പം ശക്തമായഇടിമിന്നലും മഴയും ഉണ്ടാകുമെന്നും കേന്ദ്രം ട്വീറ്ററിലൂടെ വ്യക്തമാക്കി.