ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ അർജന്റീനക്കെതിരെ വിജയം നേടിയ സൗദി ടീമിനോടുള്ള സ്നേഹം പങ്ക് വെക്കാൻ ഉപഭോക്താക്കൾക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 14 പേർക്ക് ഫോർഡ് എസ്.യു.വി കാറുകൾ നൽകും.