സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ബുധന്‍ (നാളെ ) മുതല്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം റിയാദ്, മക്ക, മദീന, അല്‍ബാഹ, അസീര്‍, നജ്റാന്, അല്‍ഖസീം, ഹായില്‍, കിഴക്കന്‍ പ്രവിശ്യ എന്നീ പ്രവിശ്യകളുടെ പല ഭാഗങ്ങളിലും മഴയുണ്ടാകും. കാറ്റിന് സാധ്യതയുള്ളതിനാല്‍ നീരൊഴുക്കുണ്ടാകും. അതിനാല്‍ വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.