സൗദിയിൽ അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ചെക്ക് നൽകുന്നവർക്ക് മൂന്നു വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ദുരുദ്ദേശ്യത്തോടെ വണ്ടിച്ചെക്കുകൾ നൽകുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യങ്ങളിൽ പെടുന്നു. ഇത്തരക്കാർക്ക് മൂന്നു വർഷം വരെ തടവും അര ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
