ഇഖാമ കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയുൾപ്പെടെ 17 രാജ്യക്കാർക്ക് ലഭിക്കും. മാര്‍ച്ച് 31 വരെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും സന്ദര്‍ശക വിസയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്, തുര്‍ക്കി, ലബനാന്, ഈജിപ്ത്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്താന്, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ രാജ്യങ്ങളില്‍ നിന്ന് ഇപ്പോഴും സൗദിയിലേക്ക് യാത്രാ നിയന്ത്രണമുണ്ട്. ഇവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെത്താന്‍ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും സന്ദര്‍ശക വിസയുടെയും കാലാവധി സൗദി രാജാവിന്റെ നിര്‍ദേശപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്.