കൊല്ലം സ്വദേശിയായ യുവാവിനെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാരുവിള പുത്തൻവീട് ചെമ്മനത്തൂർ സ്വദേശി പ്രദീപ് കുമാറി (34)നെയാണ് ഖമീസ് മുഷൈത്തിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പരേതനായ രവീന്ദ്രൻ തമ്പിയാണ് പിതാവ്. അമ്മ: പ്രസന്ന. മൃതദേഹം ഖമീസ് മുഷൈത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.