റിയാദ് – മദീന ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ സ്വദേശി പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) മരണപ്പെട്ടു. റിയാദിൽനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെ അൽഗാത്തിൽ വച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
ബുധനാഴ്ച്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. അൽഗാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർത്ഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്).