സൗദിയിൽ ഉൽപാദിപ്പിക്കുന്ന തണ്ണി മത്തനിലും അവ ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷ്യ വസ്തുക്കളിലും കീടനാശിനികളുപയോഗിക്കുന്നില്ലെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. മത്തനിൽ കീടനാശിനിയുണ്ടെന്നും ഇതു ശരീരത്തിനു ഹാനികരമാണെന്നും പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ ഒരു വ്യക്തിയുടേതായി പ്രചരിക്കുന്ന വീഡിയോ വസ്തുതാപരമല്ലെന്നും ഇതു ശരിയായ വിവരമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് കീടനാശിനികളുടെ പ്രയോഗം നിരീക്ഷിക്കാൻ സംവിധാനമുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അനുവദിക്കപ്പെട്ട അളവിൽ മാത്രമാണ് നിശ്ചിതമായ കീടനാശിനികൾ ഉപയോഗിക്കുന്നുള്ളൂ എന്നു ഉറപ്പ് വരുത്താൻ പരിസ്ഥിതി, കാർഷിക, മുനിസിപ്പൽ ആന്റ് റൂറൽ വകുപ്പുമായി സഹകരിച്ചു പരിശോധനകൾ നടത്തുന്നുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.